തൃശ്ശൂര്‍-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കുമൂലം ജനം വലഞ്ഞു. ലോക്കല്‍ ബസ്സുകളില്‍ മാറി കയറിയും കെ.എസ്.ആര്‍.ടി.സിയില്‍ തിക്കിത്തിരക്കിയുമാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
കുന്നംകുളത്തെ ഗതാഗത പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ചായിരുന്നു ദീര്‍ഘദൂര ബസ്സുകള്‍ വെള്ളിയാഴ്ച പണിമുടക്കിയത്.
തൃശ്ശൂര്‍, കുന്നംകുളം, എടപ്പാള്‍, കുറ്റിപ്പുറം, വളാഞ്ചേരി തുടങ്ങിയ പട്ടണങ്ങളിലെല്ലാം നൂറുകണക്കിന് യാത്രക്കാര്‍ രാവിലെ മുതല്‍ കാത്തുനില്‍ക്കുന്ന കാഴ്ചയായിരുന്നു. കെ.എസ്.ആര്‍.ടി.സി സാധാരണ സര്‍വീസുകള്‍ക്കുപുറമെ തൃശ്ശൂരില്‍നിന്ന് 15ഉം കോഴിക്കോട്ടുനിന്ന് 16ഉം സര്‍വീസുകളും അധികമായി ഓടിച്ചു. ഈ ബസ്സുകളിലെല്ലാം വന്‍ തിരക്കായിരുന്നു. തൃശ്ശൂരില്‍നിന്ന് ഗുരുവായുര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന പല ബസ്സുകളും റദ്ദാക്കിയാണ് കെ.എസ്.ആര്‍.ടി.സി ഈ റൂട്ടിലേക്ക് മാറ്റിയത്.
തൃശ്ശൂര്‍ ഭാഗത്തുനിന്ന് സംസ്ഥാനപാതയിലൂടെ യാത്ര ചെയ്തിരുന്ന പലരും ചമ്രവട്ടം വഴിയുള്ള ബസ്സുകളില്‍ മാറിക്കയറിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഇതിനാല്‍ ഈ റൂട്ടിലുള്ള ബസ്സുകളിലും തിരക്ക് വര്‍ധിച്ചിരുന്നു. ചിലര്‍ ഹ്രസ്വദൂര ബസ്സുകളില്‍ മാറിക്കയറി യാത്ര ചെയ്തതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് ജോലി സ്ഥലത്തും മറ്റും എത്തിയത്.
courtesy: mathrubhumi

No comments :
Post a Comment