പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും വിതരണംചെയ്യുന്നത് മലിനജലമായതിനാല്‍ നരിപ്പറമ്പില്‍ ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കുമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ ജല അതോറിറ്റി വകുപ്പ് അധികൃതര്‍ അറിയിച്ചു. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായിട്ടും ഇപ്പോഴും ഈ മേഖലയില്‍ മലിനജലമാണ് വിതരണംചെയ്യുന്നത്. ജല അതോറിറ്റിക്ക് ഇവിടെ ശുദ്ധീകരണ സംവിധാനമില്ല. റഗുലേറ്റര്‍ കം ബ്രിഡ്ജ് പുഴയിലെ വെള്ളം കെട്ടിനിര്‍ത്തുന്നതിനാല്‍ നരിപ്പറമ്പിലെ വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണ കിണറിലേക്ക് എത്തുന്നത് മലിനജലമാണ്.
ഇപ്പോള്‍ത്തന്നെ ഇവിടെ മാലിന്യം അടിഞ്ഞുകൂടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാത്ത പക്ഷം കൂടുതല്‍ മാലിന്യമുള്ള വെള്ളം ജനത്തിന് നല്‍കേണ്ടിവരും. ഈ സാഹചര്യമൊഴിവാക്കാനാണ് ഉടന്‍ ട്രീറ്റ്‌മെന്റ്പ്ലാന്റ് നിര്‍മിക്കണമെന്ന് ആവശ്യമുയര്‍ന്നത്. നിലവില്‍ ഇവിടെ ഇന്‍ഫില്‍ട്രേഷന്‍ ഗാലറി സംവിധാനത്തിലൂടെയാണ് വെള്ളം ശുദ്ധീകരിക്കുന്നത്. മാലിന്യം കൂടിയതോതില്‍ അടിയുന്നത് തടയാനോ ശുദ്ധീകരിക്കാനോ കഴിയാതെ വരുന്നുണ്ട്. സംസ്ഥാനത്തുതന്നെ ശുദ്ധീകരണ പ്ലാന്റില്ലാത്ത ഏക നഗരസഭയുമാണ് പൊന്നാനി.
നരിപ്പറമ്പില്‍ ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍ സര്‍ക്കാറിന് പദ്ധതി അയച്ചുകഴിഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇവിടെ പ്ലാന്റ് പണിയുമ്പോള്‍ 25 വര്‍ഷത്തെ ആവശ്യം മുന്നില്‍ക്കണ്ടുള്ള പ്ലാന്‍ തയ്യാറാക്കണമെന്ന് ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.
ചമ്രവട്ടം പാലം യാഥാര്‍ഥ്യമായതോടെ തിരൂര്‍ മുതല്‍ പൊന്നാനി ചമ്രവട്ടം വരെയുള്ള റോഡിന്റെ ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തര നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിന്റെ ഭാഗമായി നരിപ്പറമ്പ് മുതല്‍ ചമ്രവട്ടം റോഡ് നന്നാക്കണം. വീതികുറവുള്ള റോഡില്‍ സാധനസാമഗ്രികള്‍ കൊണ്ടിട്ടും മറ്റും ഗതാഗതം കൂടുതല്‍ ദുഷ്‌കരമാക്കുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റോഡിലേക്ക് കയറ്റിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍, അനധികൃത കച്ചവടങ്ങള്‍ എന്നിവ ഒഴിപ്പിക്കും. ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന ഫ്‌ളക്‌സുകള്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചവര്‍തന്നെ നീക്കണമെന്നും യോഗത്തില്‍ ജില്ലാകളക്ടര്‍ അഭ്യര്‍ഥിച്ചു. മലപ്പുറം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മാണം ആരംഭിച്ച കോട്ടപ്പടി ബൈപ്പാസിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത പി. ഉബൈദുള്ള എം.എല്‍.എ ആരോപിച്ചു.
മലപ്പുറം മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുകയും അനുബന്ധ ഉപകരണങ്ങള്‍ ലഭിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം സെന്‍ട്രല്‍ സ്‌കൂള്‍-തിരൂര്‍ ബൈപ്പാസ് റോഡ് പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
നൂറാടിപാലത്തിന്റെ അപ്രോച്ച്‌റോഡിന് സ്ഥലം നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. കോട്ടപ്പടിയിലെ മാവേലിസ്റ്റോറിന് സ്റ്റേഡിയം ബില്‍ഡിങ്ങില്‍ സ്ഥലം അനുവദിക്കാനും മേല്‍മുറിയിലും വള്ളുവമ്പ്രത്തും മാവേലിസ്റ്റോറുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ത്വരപ്പെടുത്താനും ബിയ്യം റഗുലേറ്റര്‍ ബ്രിഡ്ജിനോടനുബന്ധിച്ച ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അനുബന്ധ റോഡുകളുടെ നവീകരണത്തിനുമായി പ്രത്യേക യോഗം വിളിക്കാനും തീരുമാനമായി.
ടി.എ. അഹമ്മദ്കബീര്‍ എം.എല്‍.എ, എ.കെ. മുഹമ്മദ്മുസ്തഫ, കെ.കെ. നഹ, കെ.സി. കുഞ്ഞുമുഹമ്മദ്, അഷറഫ് കോക്കൂര്‍, എം.കെ. കുഞ്ഞുമുഹമ്മദ്, എ.ഡി.എം എം.കെ. ആന്റണി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. ശശിധരന്‍ തുങ്ങിയവര്‍ പങ്കെടുത്തു.

No comments :
Post a Comment