ചമ്രവട്ടം പദ്ധതി പ്രദേശത്തുനിന്ന് കൃഷിഭൂമികളിലേക്കുള്ള കനാലിന്റെ നവീകരണപ്രവൃത്തികള്‍ തുടങ്ങി. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടക്കാതെ കിടക്കുകയായിരുന്ന ഈ തോട് ലിഫ്റ്റ് ഇറിഗേഷന്റെ കീഴിലാണ്.
നെയ്തല്ലൂര്‍, പോത്തന്നൂര്‍, ഈശ്വരമംഗലം തുടങ്ങിയ മേഖലകളിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമികളിലേക്ക് ഭാരതപ്പുഴയില്‍നിന്ന് വെള്ളം കൊണ്ടുപോവുന്നതിനുള്ളതാണ് ഈ തോട്.
വേനല്‍ക്കാലങ്ങളില്‍ പുഴയില്‍ ജലക്ഷാമം അനുഭവപ്പെടുന്നതോടെ പലപ്പോഴും പമ്പിങ് നടക്കാറില്ല. ഇതുമൂലം കാര്‍ഷികമേഖല ദുരിതത്തിലായിരുന്നു. ചമ്രവട്ടം പദ്ധതി യാഥാര്‍ഥ്യമായതോടെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ഇത് കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വേകിയിരിക്കയാണ്.

No comments :
Post a Comment