Dec 26, 2013

മണല്‍വേട്ട വീണ്ടും

ഭാരതപ്പുഴയോരത്ത് വീണ്ടും മണല്‍വേട്ട. 500 ചാക്ക് മണല്‍ പിടികൂടി. ഈശ്വരമംഗലം ശ്മശാനത്തിന് സമീപം കര്‍മ്മ റോഡിനടുത്താണ് പൊന്നാനി സി.ഐ പി.അബ്ദുല്‍ മുനീര്‍ മണല്‍ പിടികൂടിയത്. ചാക്കില്‍നിറച്ച മണല്‍കയറ്റി കൊണ്ടുപോകാന്‍ പുഴയോരത്ത് കൂട്ടിയിട്ട സമയത്ത് പോലീസ് റോന്ത് ചുറ്റുന്നതിനിടയിലാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇതേസ്ഥലത്തുനിന്ന് 3000 ചാക്ക് മണല്‍ സി.ഐ പി.അബ്ദുല്‍മുനീറിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഭാരതപ്പുഴയിലെ ചെങ്ങണപ്പുല്‍ക്കാടുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി മണല്‍ കടത്ത് നടക്കുന്നുണ്ട് .ഇത് പിടികൂടാന്‍ പുഴയില്‍ ഫൈബര്‍ബോട്ടില്‍ പോലീസ്‌റോന്ത് ചുറ്റുകയാണ്. ഒന്നരമാസം മുമ്പ് പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരുന്നതിനിടയില്‍ പത്ത് തോണികള്‍ പിടികൂടുകയും ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുകയും ചെയ്തിരുന്നു.

No comments :