വിലയില്‍ ചൂടുപിടിച്ച് തണ്ണിമത്തന്‍. വിലവര്‍ധിച്ചെങ്കിലും ആവശ്യക്കാര്‍ക്ക് കുറവില്ല. അന്യ സംസ്ഥാനങ്ങളില്‍നിന്ന് ലോഡ് കണക്കിന് തണ്ണിമത്തനാണ് ജില്ലയിലേക്ക് എത്തുന്നത്. നേരത്തേ കിലോയ്ക്ക് 15 രൂപയുള്ളത് ഇപ്പോള്‍ 20 കടന്നു.
ഒരു ഗാസ് തണ്ണിമത്തന്‍ ജ്യൂസിന് 10 രൂപയുള്ളത് 15 രൂപയായി വര്‍ധിച്ചു. ശബരിമല സീസണായതിനാലും പകല്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതിനാലും കൂടുതല്‍ ആവശ്യക്കാരെത്തുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
No comments :
Post a Comment