Sep 6, 2017

ബിയ്യം കായൽ ജലോത്സവത്തിൽ പറക്കുംകുതിര ജേതാവ്.

ബിയ്യം കായൽ ജലോത്സവത്തിൽ വീറും വാശിയും വിടാതെ തുഴ ആഞ്ഞെറിഞ്ഞ് തലനാരിഴ വ്യത്യാസത്തിൽ കാഞ്ഞിരമുക്ക് ന്യൂ ടൂറിസ്റ്റ് ക്ലബിന്റെ പറക്കുംകുതിര കിരീടം ചൂടി. ഇഞ്ചോടിഞ്ച് മത്സരത്തിൽ എരിക്കമണ്ണ ന്യൂ ക്ലാസിക്കലിന്റെ മണിക്കൊമ്പൻ രണ്ടാം സ്ഥാനവും കാഞ്ഞിരമുക്ക് നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ജലറാണി മൂന്നാം സ്ഥാനവും നേടി.

മൈനർ വിഭാഗത്തിൽ പുഴമ്പ്രം ടീം ഭാവനയുടെ പാർഥസാരഥിയാണ് ഒന്നാം സ്ഥാനം നേടിയത്. പാടത്തങ്ങാടി യുവശക്തി ക്ലബിന്റെ വജ്ര രണ്ടാം സ്ഥാനവും നവരശ്മി ക്ലബിന്റെ സുപ്പർ ജെറ്റ് മൂന്നാം സ്ഥാനവും നേടി. ജലോത്സവം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ‌ എ.പി.ഉണ്ണിക്കൃഷ്ണൻ, നഗരസഭാധ്യക്ഷൻ സി.പി.മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങൾ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, കൗൺസിലർ കെ.ഗണേശൻ, പി.വി.അയ്യൂബ്, തഹസിൽദാർ ജി.നിർമൽകുമാർ എന്നിവർ പ്രസംഗിച്ചു.

No comments :