
സമകാലീക വാര്‍ത്താമാധ്യമങ്ങളില്‍ വരുന്ന പ്രാദേശികമായ വാര്‍ത്തകള്‍ ഒരുക്കൂട്ടിവെക്കാനും അതില്‍ കൂടുതലായി ആ പ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആളുകള്‍ക്ക് അവരുടെ നാടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ വേഗത്തിലും ശ്രമകരമല്ലാത്ത രീതിയില്‍ എത്തിക്കാനും ഒരു എളിയ ശ്രമം.
മലപ്പുറം ജില്ലയിലെ പൊന്നാനി, എടപ്പാള്‍ ദേശത്തെയും അവയോട് ചേര്‍ന്ന്കിടക്കുന്ന സ്ഥലങ്ങളുമായി ബന്ധപെട്ട വാര്‍ത്തകള്‍ , സാംസ്കാരികവും ,രാഷ്ട്രീയവും,മതപരവും, സാമൂഹികവുമായ കാര്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും, പഴയതും പുതിയതുമായ വാര്‍ത്തകള്‍ ക്രോഡീകരിച്ച് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.
മലയാള മനോരമ, മാതൃഭൂമി , മാധ്യമം, ചന്ദ്രിക, തേജസ്, വര്‍ത്തമാനം, സിറാജ്, ദേശാഭിമാനി, കൌമുദി,ദീപിക.........തൂടങ്ങീ മലയാള പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും.മലയാള ചാനലുകളില്‍ വരുന്ന വീഡിയോകളും ആണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത്.
മലപ്പുറം ജില്ലയിലെ മുകളില്‍ പറഞ്ഞ സ്ഥലങ്ങളുമായി ബന്ധപെട്ട വാര്‍ത്തകളാണ് ഈ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നത്. പഴയതും പുതിയതുമായ പല വാര്‍ത്തകളും പ്രസിദ്ധീകരിച്ച തീയതി കൃത്യമായി ഓര്‍ക്കാത്തതിനാല്‍ രേഖപ്പെടുത്തിയില്ല. മാത്രമല്ല വാര്‍ത്തകള്‍ ഏത് പത്രത്തില്‍ നിന്നെടുത്തതാണെന്നും രേഖപെടുത്തിയിട്ടില്ല. പലതും കൃത്യമായി അറിയാത്തതിനാല്‍ ചേര്‍ത്തിട്ടില്ല. കൃത്യമായി അറിയാവുന്നത് ചേര്‍ത്തിട്ടുണ്ട്.
പല വാര്‍ത്തകളും സ്കാന്‍ ചെയ്തും / ഫോട്ടോഷോപ്പ് വഴി എഡിറ്റിംഗ് നടത്തിയും ആണ് ബ്ലോഗില്‍ ചേര്‍ത്തത്. അതു കൊണ്ട് തന്നെ "BIYYAM.COM" എന്നൊരു ടാഗ് വെച്ചിട്ടുണ്ട്.
- ബിയ്യം ന്യൂസ്
No comments :
Post a Comment