Jan 9, 2019

സുഖമായി ഉറങ്ങാൻ ചില പൊടിക്കൈകൾ


പകല്‍സമയങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു ശാരീരികവും മാനസികവുമായി ക്ഷീണിക്കുന്ന മനുഷ്യന് അടുത്ത ദിവസത്തേക്ക് ഊര്‍ജ്ജം നല്‍കുന്നതിനുള്ള സമഗ്ര വിശ്രമവേളയാണ് ഉറക്കം. നല്ല ആരോഗ്യത്തിന് നന്നായി ഉറങ്ങണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉറക്കം നഷ്ടപ്പെടുന്നത് പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് കണക്ക്. എല്ലാ ദിവസവും കൃത്യസമയത്തുതന്നെ ഉറങ്ങുന്നതും കൃത്യസമയത്ത് എഴുന്നേല്‍ക്കുന്നതും ഉറക്കത്തിന്റെ താളം നിലനിര്‍ത്താന്‍ സഹായിക്കും.

സുഖനിദ്ര ലഭിക്കാൻ താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
  • ഉറങ്ങുന്നതിന് മുമ്പ് ചെറിയ ചൂടുവെള്ളത്തിലുള്ള കുളി ഉറക്കം വരാന്‍ സഹായിക്കും.
  • വിശദമായ പഠനങ്ങളും ഗൗരവമേറിയ മറ്റുകാര്യങ്ങളും ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും അവസാനിപ്പിക്കുക.
  • ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ടെലിവിഷന്‍ പരിപാടികള്‍ കാണുന്നത് ഒഴിവാക്കുക.
  • ഉറങ്ങുന്നതിന് മുമ്പ് കാപ്പി ചായ മുതലായവ ഉപയോഗിക്കാതിരിക്കുക. ഇവയെല്ലാം ഉണര്‍ന്നിരിക്കാന്‍ പ്രചോദനം നല്‍കുന്നവയാണ്.
  • ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുമ്പ് ചെറുതായി നടക്കുന്നതും അല്പസമയം ശ്വാസം നീട്ടി വലിക്കുന്നതും നല്ലതാണ്.
  • കിടപ്പുമുറി ആകര്‍ഷകവും വൃത്തിയുള്ളതും ആയിരിക്കാന്‍ ശ്രദ്ധിക്കുക.
  • ഉറങ്ങുന്ന മുറിയുടെ ജനാലകള്‍ തുറന്നിടുന്നതാണ് നല്ലത്. ഇത് വായുസഞ്ചാരം കിട്ടുന്നതിനു സഹായിക്കും.
  • അധികം ഉയരമില്ലാത്ത തലയണ ഉപയോഗിക്കുക.
  • തല പുതച്ചുമൂടി കിടക്കരുത്. അത് ശ്വസിക്കുന്ന വായുവിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കും.

No comments :