പൊതുവിതരണ സമ്പ്രദായത്തിലൂടെ ഈ മാസം റേഷന്‍ കടകള്‍ വഴി റേഷന്‍ സാധങ്ങള്‍ : ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ട് രൂപ നിരക്കില്‍ അഞ്ച് കിലോഗ്രാം ഗോതമ്പും ലഭിക്കും. എപിഎല്‍ കാര്‍ഡുടമകള്‍ക്കു കിലോക്ക് 8.90 രൂപ നിരക്കില്‍ 10 കിലോഗ്രാം അരി എപിഎലിനു രണ്ടു രൂപ നിരക്കിലുളള ഭക്ഷ്യധ്യാ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 10 കിലോഗ്രാം അരി കിലോഗ്രാമിന് രണ്ടുരൂപ നിരക്കിലും എഎവൈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരിയും ലഭിക്കും. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്കു പ്രതിമാസം 10 കിലോഗ്രാം അരി സൌജ്യമായി ലഭിക്കും.
കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ബിപിഎല്‍ / എഎവൈ വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര ഓരോ മാസവും ലഭിക്കും. എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കു കിലോഗ്രാമിന് 12 രൂപ നിരക്കില്‍ കാര്‍ഡൊന്നിനു രണ്ടു കിലോഗ്രാം ആട്ട പ്രതിമാസം ലഭിക്കും. എല്ലാ വൈദ്യുതീകരിച്ച വീടുളള കുടുംബങ്ങള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുളള കുടുംബങ്ങള്‍ക്കു നാലു ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 17 രൂപ നിരക്കില്‍ ഈ മാസം ലഭിക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സൌജ്യമായി അവര്‍ക്കര്‍ഹതപ്പെട്ട വിഹിതം ഭക്ഷ്യധ്യാങ്ങള്‍ ലഭിക്കും. ബന്ധപ്പെട്ട റേഷന്‍ കടകളില്‍നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ചു വാങ്ങണം. പരാതികളും നിര്‍ദേശങ്ങളും 1800 425 1550 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ/ താലൂക്ക് സപ്ളൈ ഓഫീസുകളിലോ ഭക്ഷ്യമന്ത്രിയുടെ ഓഫീസിലോ സിവില്‍ സപ്ളൈസ് ഡയറക്ടര്‍ , പബ്ളിക് ഓഫീസ്, തിരുവന്തപുരം - 33 എന്ന വിലാസത്തിലോ അറിയിക്കാം.
No comments :
Post a Comment