Mar 29, 2014

92 ന്റെ തിളക്കവുമായി ബിയ്യം എ എം എല്‍ പി സ്‌കൂള്‍



1922 കാലഘട്ടത്തില്‍ അക്ഷരകൂട്ടങ്ങളുമായി എഴുത്തുപലകയിലൂടെ ഒരു നാടിനാകെ പ്രകാശം പരത്തിയ ബിയ്യം എ എം എല്‍ പി സ്‌കൂളിന്റെ 92ാം വാര്‍ഷികാഘോഷം വിപുലമായി നടത്താഌളള അവസാന ഒരുക്കത്തിലാണ്‌ സംഘാടകര്‍. വരുന്ന വെളളി, ശനി ദിവസങ്ങളിലാണ്‌ ആഘോഷ പരിപാടികള്‍. 4ാം ക്ലാസില്‍ നിന്നും വിടപറഞ്ഞുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇവിടത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടി ഒരുക്കുന്ന യാത്രയയപ്പ്‌ യോഗം എല്‍ പി സ്‌കൂള്‍ മേഖലയില്‍ പുതുമയുളള ഒരഌഭവമായി മാറും. തുടര്‍ന്ന്‌ ചിത്ര പ്രദര്‍ശനം, മികവു പ്രദര്‍ശനം എന്നിവയും ആദ്യ ദിവസം നടക്കും. നഗരസഭ കൗണ്‍സിലര്‍ സി പി മുഹമ്മദ്‌ കുഞ്ഞി ആദ്യ ദിവസത്തെ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്‌ച കാലത്ത്‌ 10 മണിക്ക്‌ പൊതുസമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ബീവി നിര്‍വ്വഹിക്കും. സാംസ്‌ക്കാരിക ഘോഷയാത്രയോടു കൂടിയാണ്‌ പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കുക. 

തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, എന്‍ഡോവ്‌മെന്റ്‌ വിതരണം, വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുത്ത വായന രാജാവിനെ ആദരിക്കല്‍, സമ്മാന ദാനം തുടങ്ങിയവയും നടക്കും. സ്‌കൂള്‍ തുടങ്ങാഌണ്ടായ സാഹചര്യങ്ങളെ കുറിച്ച്‌ പഴമക്കാര്‍ പറയുന്നത്‌ ഇങ്ങനെ: അധിനിവേശ ശക്തികളോടുണ്ടായിരുന്ന എതിര്‍പ്പുകാരണമായി അക്ഷരാഭ്യാസങ്ങളോട്‌ മുഖം തിരിഞ്ഞ്‌ നിന്നിരുന്ന ഒരു ജനതയെ സാക്ഷരാക്കാന്‍ ബ്രട്ടീഷ്‌ സര്‍ക്കാറിന്റെ അക്ഷരാഭ്യാസ പദ്ധതി പ്രകാരം 1922ല്‍ തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. 

ജനങ്ങളില്‍ വിശ്വസ്‌തഌം സ്വീകാര്യഌമായിരുന്ന കൊട്ടിലിങ്ങല്‍ കുഞ്ഞി മുഹമ്മദ്‌ മുസ്ല്യാരുടെ നേതൃത്വപരമായ പങ്കാളിത്തം നിര്‍വ്വഹിക്കാന്‍ നിയോഗിച്ചു. എയ്‌ഡഡ്‌ അപ്പര്‍ മാപ്പിള ലോവര്‍ പ്രമറി (എ എം എല്‍ പി) എന്ന പേരില്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളെ ബ്രട്ടീഷുകാരോട്‌ മമതയുണ്ടാക്കിയെടുക്കുവാന്‍ ആ സര്‍ക്കാര്‍ തന്നെ ആവിഷ്‌ക്കരിച്ച പദ്ധതിയാണെങ്കിലും പിന്നീട്‌ അക്ഷരാഭ്യാസം നേടിയ മുസ്ലീം മതവിഭാഗങ്ങളും മറ്റു ഇതര മത വിഭാഗങ്ങളും പരസ്‌പരം സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയാണുണ്ടായത്‌. പിന്നീട്‌ ഈ അക്ഷരാഭ്യാസ നേട്ടം ബ്രട്ടീഷുകാര്‍ക്കെതിരെയുളള പോരാട്ടത്തിന്റെ പടവാളായി മാറുകയായിരുന്നു. 

പാഠ്യ രംഗത്ത്‌ വിദ്യാര്‍ത്ഥികളുടെ മികവ്‌ തെളിയിക്കുന്നതോടൊപ്പം വ്യക്തിത്വ വികസന പരിശീലനം കൂടി ഇവിടെ നടത്തിവരുന്നു. കഴിഞ്ഞ മാസം ഡിസംബറില്‍ എം എല്‍ എ പി ശ്രീരാമകൃഷ്‌ണന്റെ തനതു ഫണ്ടില്‍ നിന്നും കമ്പ്യൂട്ടറുകള്‍ അഌവദിച്ചതു ഇവിടെ കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അഌഗ്രഹമായി മാറി. 

ബിയ്യം, പുഴമ്പ്രം, നൈയ്‌തല്ലൂര്‍, കാഞ്ഞിരമുക്ക്‌ എന്നീ പ്രദേശത്ത്‌ ഇന്ന്‌ കാണുന്ന കാരണവന്മാരെല്ലാം ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന പ്രത്യേകത കൂടി വാര്‍ഷികാഘോഷത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വാര്‍ഷികാഘോഷങ്ങളില്‍ ഈ കാരണവന്മാരുടെയെല്ലാം ഒരു സംഗമവേദിയാക്കി അഌഭവങ്ങള്‍ പങ്കുവെക്കാഌളള തയ്യാറെടുപ്പിലാണ്‌ സംഘാടകര്‍. 

വാര്‍ഷികാഘോഷത്തിന്റെ സമാപനത്തോടഌബന്ധിച്ച്‌ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി ഇവിടത്തെ പി ടി എ പ്രസിഡണ്ട്‌ രചനയും സംവിധാനവും നിര്‍വ്വിച്ച ""പൂവിളി എന്ന നാടകം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കും. പാലക്കാട്‌ വായ്‌ത്താരി ഗ്രൂപ്പിന്റെ നാടന്‍ പാട്ടും അരങ്ങേറും. 

മാധവന്‍ മാസ്റ്ററും, ബാലകൃഷ്‌ണന്‍ മാസ്റ്ററും സാറടീച്ചറുമെല്ലാം ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപക പദവിയില്‍ ഇരുന്നവരാണ്‌. ഇവിടെ നിന്നും വിരമിച്ച മരക്കാര്‍കുട്ടി മാസ്റ്ററുടെയും കേശവന്‍ മാസ്റ്ററുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന അലിക്കുട്ടി മാസ്റ്ററുടെയുമെല്ലാം സജീവ സാന്നിധ്യം ഈ സരസ്വതി ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമാണ്‌. 

പിന്നിട്ട കാലഘട്ടത്തില്‍ ദീര്‍ഘകാലം പ്രധാന അധ്യാപകനായും പിന്നീട്‌ സ്‌കൂള്‍ മാനേജറുമായിരുന്ന പരേതനായ കൊട്ടിലിങ്ങള്‍ കോയാലി മാസ്‌റ്ററുടെ സേവനം ഈ വിദ്യാലയത്തിഌം നാടിഌം ഒരു വഴി തിരിവായി മാറി. 

അതുകൊണ്ട്‌ തന്നെ കോയലി മാസ്‌റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ രൂപീകരിച്ചുകൊണ്ട്‌ ഇന്നത്തെ സ്‌കൂള്‍ ഭരണ സാരഥികള്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി സഹായങ്ങളും പ്രാത്സാഹനങ്ങളും നടത്തുന്നത്‌ ശ്ലാഘനീയമാണ്‌. 

ഈ വര്‍ഷം മലപ്പുറം ഡയറ്റ്‌ നടപ്പിലാക്കിവരുന്ന ""എന്റെ മലയാളം പദ്ധതിക്ക്‌ പൊന്നാനി ഉപജില്ലയില്‍ ആദ്യ പടിയായി തെരഞ്ഞെടുത്ത്‌ ഈ വിദ്യാലയത്തെയാണ്‌. ഓരോ വീട്ടിലും ഔഷധ ചെടി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ""ആയുര്‍ഗ്രാം ആരോഗ്യ ഗ്രാമം എന്ന പേരില്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന രീതിയില്‍ നടത്തിവരുന്ന സൗന്ദര്യ ചെടികളുടെ വിതരണവും ബിയ്യം കായലോരത്ത്‌ വൃക്ഷതൈ നട്ടു വളര്‍ത്തലും തുടര്‍ന്നുവരുന്നു. ഈ വിദ്യാലയത്തിന്റെ ജനകീയ അംഗീകാരത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്‌. 

ബിയ്യം കായല്‍ സംരക്ഷിക്കാനായി നാട്ടുകാര്‍ നടത്തിയ മഌഷ്യചങ്ങലയില്‍ ഈ സ്‌കൂളിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കലാകായിക, ആരോഗ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖകളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക്‌ അവബോധം സൃഷ്ടിക്കാന്‍ ഇവിടത്തെ അധ്യാപക രക്ഷാകര്‍തൃ സമിതി നടത്തിവരുന്ന പ്രവര്‍ത്തനം സജീവമാണ്‌. 

എം പി കുമാരന്‍ പി ടി എ പ്രസിഡണ്ടായും, ഒ ഷെരീഫ പ്രധാന അധ്യാപികയായും, മുഹമ്മദ്‌ സന്‍ജിദ്‌ സ്‌കൂള്‍ ലീഡറായും, എം വി മേഴ്‌സി സ്റ്റാഫ്‌ സെക്രട്ടറിയായുമുളള കൂട്ടായ്‌മയോടെയുളള പ്രവര്‍ത്തനം ഈ വിദ്യാലയത്തിന്റെ ജനകീയ അംഗീകാരം വര്‍ദ്ധിപ്പിക്കുവാഌളള വഴിതിരിവായി മാറി. 


No comments :