കനോലി കനാലിനു കുറുകെയുള്ള പുതുപൊന്നാനി അഞ്ചാം നമ്പര്‍ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിര്‍മാണം ആരംഭിച്ചു. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ രൂപകല്‍പന ചെയ്ത പാലം അവസാനഘട്ട നിര്‍മാണത്തിലാണ്. അപ്രോച്ച് റോഡുകള്‍ പൂര്‍ത്തിയാകുന്നതോടെ പാലം തുറന്നുകൊടുക്കാനാകുമെന്നാണു പ്രതീക്ഷ. പാലം യാഥാര്‍ഥ്യമാകുന്നതോടെ വര്‍ഷങ്ങളായി പുതുപൊന്നാനി മേഖലയിലുള്ളവര്‍ നേരിടുന്ന യാത്രാപ്രശ്നത്തിനു പരിഹാരമാകും. കനാലിലൂടെ മല്‍സ്യബന്ധന ബോട്ടുകള്‍ക്കു കടന്നുപോകാവുന്ന തരത്തില്‍ പാലം ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന ലിഫ്റ്റിങ് സംവിധാനത്തോടെയാണു തയാറാക്കിയിരിക്കുന്നത്. ഇത്രയും കാലം ഈ ഭാഗത്ത് താല്‍ക്കാലിക നടപ്പാലമാണു നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. വര്‍ഷാവര്‍ഷം താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനു മാത്രമായി നഗരസഭയ്ക്കു വന്‍തുക ചെലവഴിക്കേണ്ടിവന്നിരുന്നു.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment