Apr 15, 2015

എടപ്പാളിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ എത്തുന്നു

എടപ്പാള്‍ ജംക്ഷനില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു. അമിതവേഗം നിയന്ത്രിക്കുന്നതിനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ കടന്നുപോകുന്ന വാഹനങ്ങള്‍ പിടികൂടുന്നതിനും വേണ്ടിയാണ് ജംക്ഷനില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  അന്തിമഘട്ടത്തിലാണ്. ജംക്ഷനിലെ തൃശൂര്‍ റോഡിലും പട്ടാമ്പി റോഡിലുമാണ് ആദ്യഘട്ടത്തില്‍ ഇവ സ്ഥാപിക്കുന്നത്.  

സംസ്ഥാനപാതയില്‍ മറ്റു പലയിടത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ജംക്ഷനുകളില്‍ ഇവ സ്ഥാപിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണു രണ്ടാംഘട്ടത്തില്‍ ജംക്ഷനുകളില്‍ സ്ഥാപിക്കുന്നത്. എടപ്പാള്‍ ലയണ്‍സ് ക്ളബിന്റെ സഹകരണത്തോടെ ജംക്ഷനില്‍ രണ്ടിടത്തു നേരത്തെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.  മോഷണവും മറ്റും വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസിന്റെ അഭ്യര്‍ഥന പ്രകാരമാണ് ലയണ്‍സ് ക്ളബിന്റെ സാമ്പത്തിക സഹായത്തോടെ ക്യാമറകള്‍ സ്ഥാപിച്ചത്. മറ്റു രണ്ടിടത്തുകൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജംക്ഷനിലെ നിരീക്ഷണ ക്യാമറകള്‍ അടുത്ത ദിവസം മിഴി തുറക്കുന്നതോടെ നിലവിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകും.

No comments :