വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പ്പനനടത്താന്‍ കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പുതുപൊന്നാനി കൊമ്പന്‍തറയില്‍ കബീറിനെ(26)യാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹനീഫയും സംഘവും നാട്ടുകാരുംചേര്‍ന്ന് പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് പുതുപൊന്നാനി-കുറ്റിപ്പുറം ബൈപ്പാസില്‍വെച്ചാണ് സംഭവം. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി. പ്രദീപ്കുമാറും വി. സുദര്‍ശനും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ പ്രതി കബീര്‍ കുതറിേയാടിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. മല്‍പ്പിടിത്തത്തിനിടയില്‍ കബീര്‍ എക്‌സൈസ് ഓഫീസര്‍മാരെ കടിച്ച് പരിക്കേല്‍പ്പിക്കുകയുംചെയ്തു. ഇയാളെ തിങ്കളാഴ്ച വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കും.
No comments :
Post a Comment