കുറ്റിപ്പുറം-പുതുപൊന്നാനി ബൈപാസിന്റെ ചമ്രവട്ടം ജംക്ഷന്‍ വരെയുള്ള പണികള്‍ മേയ് 30നു മുന്‍പ് പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. മണ്ണ് കിട്ടാത്തതു മൂലം ജോലി സ്തംഭനത്തിലായ സാഹചര്യത്തില്‍ എംഎല്‍എമാരായ പി. ശ്രീരാമകൃഷ്ണനും കെ.ടി. ജലീലും വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മഴയ്ക്കു മുന്‍പ് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു കരാറുകാരന്‍ ഉറപ്പു നല്‍കി. പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, കലക്ടര്‍ കെ. ബിജു റവന്യു ഉദ്യോഗസ്ഥര്‍, ജില്ലാ ജിയോളജിസ്റ്റ്, സിഐ മനോജ്കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment