ചമ്രവട്ടംപാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ കുറ്റിപ്പുറത്തിന് പറയാന്‍ നഷ്ടക്കണക്ക് മാത്രം. പാലം യാഥാര്‍ഥ്യമായതോടെ തവനൂര്‍, പൊന്നാനി ഭാഗങ്ങളിലുള്ളവര്‍ കുറ്റിപ്പുറത്തിനെ കൈയൊഴിഞ്ഞമട്ടാണ്.
റെയില്‍വേസ്റ്റേഷനിലെ കണക്കെടുത്ത് നോക്കിയാല്‍ ലാഭം തിരൂരിനാണ്. ദിവസേനയുള്ള വരുമാനത്തില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ 12,000 മുതല്‍ 15,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍, കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ ദിവസേനയുള്ള വരുമാനത്തില്‍ 10,000ഓളം രൂപയുടെ കുറവാണ് അനുഭവപ്പെടുന്നത്.
നരിപ്പറമ്പ്, പൊന്നാനി, പുതുപൊന്നാനി, മാറഞ്ചേരി, പാലപ്പെട്ടി ഭാഗങ്ങളില്‍നിന്ന് കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനിലെത്തി തീവണ്ടി കയറിയിരുന്നവര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് തിരൂര്‍ റെയില്‍വേസ്റ്റേഷനെയാണ്. മിക്ക വണ്ടികള്‍ക്കും തിരൂരില്‍ സ്റ്റോപ്പ് ഉണ്ടെന്നുള്ളതും യാത്രക്കാരെ ആകര്‍ഷിക്കുന്നു. പാസഞ്ചര്‍ വണ്ടികള്‍ തിരൂരിലെത്തുമ്പോള്‍ കയറാനും ഇറങ്ങാനും നല്ല തിരക്കുണ്ട്.
കുറ്റിപ്പുറത്തെ വ്യാപാരസ്ഥാപനങ്ങളിലും വരുമാനത്തില്‍ കാര്യമായ കുറവുണ്ടായി. കുറ്റിപ്പുറത്തെത്തുന്ന യാത്രക്കാരുടെ കുറവ് ഹോട്ടലുകളെയാണ് ബാധിച്ചത്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് തിരൂര്‍ റെയില്‍വേസ്റ്റേഷനെയാണ്.
google image

No comments :
Post a Comment