Apr 2, 2015

കുറ്റിപ്പുറം-ചമ്രവട്ടം ജങ്ഷന്‍ പാതനിര്‍മാണം മെയില്‍ പൂര്‍ത്തിയാക്കും

കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാതയുടെ ചമ്രവട്ടം ജങ്ഷന്‍വരെയുള്ള പണി മെയ് മുപ്പതിനകം പൂര്‍ത്തീകരിക്കാന്‍ ജില്ലാകളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. 
മണ്ണ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പണിമുടങ്ങിയ സാഹചര്യത്തിലായിരുന്നു യോഗം. മണ്ണെടുപ്പ് വേഗത്തിലാക്കി പ്രശ്‌നപരിഹാരത്തിന് കളമൊരുക്കും. ഉദ്യോഗസ്ഥതലത്തില്‍ കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പദ്ധതി മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ യോഗത്തില്‍ പറഞ്ഞു. 
യോഗത്തില്‍ പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, ജില്ലാകളക്ടര്‍ പി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. 

No comments :