Jul 20, 2015

കനോലി കനാലിനു കുറുകെ പുതുപൊന്നാനിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പാലം. പാലം ഉദ്ഘാടനം 31ന്; പുതുപൊന്നാനി ഒരുങ്ങി

മെട്രോമാന്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ പൊന്നാനിയിലെ ആദ്യ പദ്ധതിയായ പുതുപൊന്നാനി പാലം ഉദ്ഘാടനത്തിനൊരുങ്ങി. 31ന് വൈകിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലപദ്ധതി നാടിന് സമര്‍പ്പിക്കും. കനോലി കനാലിനു കുറുകെ പുതുപൊന്നാനിയെയും കടവനാടിയെയും ബന്ധിപ്പിക്കുന്ന പാലം ഇരുകരകളിലുമുള്ളവരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. ഇറിഗേഷന്‍ വകുപ്പ് ഒരു കോടി രൂപയിലധികം ചെലവു കണക്കാക്കിയ പദ്ധതി ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ കുറഞ്ഞ ചെലവിലാണ് നടപ്പാക്കിയത്. 

നഗരസഭാധ്യക്ഷ പി. ബീവി, വാര്‍ഡ് കൌണ്‍സിലര്‍ കെ.പി. അബ്ദുള്‍ ജബാര്‍ എന്നിവരുടെ പരിശ്രമത്തിന്റെ ഭാഗമായാണ് അതിവേഗം നിര്‍മാണം പൂര്‍ത്തീകരിക്കാനായത്. പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രദേശത്തിന്റെ വികസനത്തിനായി നാട്ടുകാരുടെ പൂര്‍ണ സഹകരണമുളളതിനാല്‍ പ്രതിസന്ധികള്‍ അതിജീവിക്കാനാകുമെന്ന് കൌണ്‍സിലര്‍ കെ.പി. അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. വര്‍ഷങ്ങളോളം ഈ ഭാഗത്ത് കടത്തുതോണിയാണ് സര്‍വീസ് നടത്തിയിരുന്നത്. പുതിയ പാലം വന്നതോടെ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ എളുപ്പത്തില്‍ യാത്രചെയ്യാനാകും.

No comments :