Jul 8, 2015

പൊന്നാനി വാണിജ്യ തുറമുഖത്തിന് ഓഗസ്റ്റ് എട്ടിന് തറക്കല്ലിടും

മലബാര്‍ മേഖലയിലെ ആദ്യത്തെ വാണിജ്യ തുറമുഖത്തിനു പൊന്നാനിയില്‍ അടുത്ത മാസം എട്ടിനു രാവിലെ പത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിടും. പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യത്തിലെത്തും. നിര്‍മാണം തുടങ്ങി ഒരു വര്‍ഷത്തിനുശേഷം ചരക്കുകപ്പലുകള്‍ തീരമടുത്തു തുടങ്ങും. നിര്‍ദിഷ്ട തുറമുഖത്തിന്റെ ഒരു ഭാഗം ദേശീയപാതയുമായും മറുഭാഗം റെയില്‍വേയുമായും യോജിപ്പിക്കും. ചെന്നൈ ആസ്ഥാനമായുള്ള മലബാര്‍ പോര്‍ട്സ് കമ്പനിയാണ് നിര്‍മാണ, നടത്തിപ്പ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. 

പദ്ധതിപ്രദേശത്തെ അടിസ്ഥാന സൌകര്യ വികസനമുള്‍പ്പടെ 2,000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത്. പൊന്നാനി ലൈറ്റ് ഹൌസ് മുതലുള്ള 29.5 ഏക്കര്‍ കടലോര ഭൂമി മലബാര്‍ പോര്‍ട്സിനു കൈമാറിയിരുന്നു. കടലില്‍ ഒന്നര കിലോമീറ്റര്‍ ദൂരം മണ്ണിട്ടു നികത്തും. ആദ്യഘട്ട നിര്‍മാണത്തിനായി 625 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. വാണിജ്യ തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ പൊന്നാനിയുടെ മുഖച്ഛായ മാറുമെന്നാണ് വിലയിരുത്തല്‍.

No comments :