പുതുവല്‍സരപ്പിറവി രാത്രിയില്‍ മോട്ടോര്‍ വാഹനവകുപ്പ് ജില്ലയില്‍നടത്തിയ വാഹന പരിശോധനയില്‍ 143 പേര്‍ കുടുങ്ങി. പിഴയായി ഈടാക്കിയത് 95,300 രൂപ. ചൊവ്വാഴ്ച രാത്രി 9 മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിവരെ വിവിധ കേന്ദ്രങ്ങളില്‍നടന്ന പരിശോധനയിലാണ് ഇത്രയും വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച 106 പേര്‍, ലൈസന്‍സില്ലാത്ത 9 പേര്‍, വേഗമാനകമില്ലാത്ത രണ്ട് ടിപ്പറുകള്‍, അമിതഭാരം കയറ്റിയ നാല് ലോറികള്‍, മദ്യപിച്ച് വാഹനമോടിച്ച ആറുപേര്‍ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്ത 16 പേര്‍ എന്നിങ്ങനെയാണ് പിടിയലകപ്പെട്ടവരുടെ കണക്ക്. ഇവയില്‍ വേഗപ്പൂട്ടില്ലാത്ത ടിപ്പറുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. മദ്യപിച്ച് വാഹനമോടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശചെയ്തു. പൊന്നാനിയില്‍ മീറ്ററില്ലാതെ ഓടിയ നാല് ഓട്ടോകള്‍ക്കെതിരെയും കേസെടുത്തു.
മലപ്പുറം ആര്‍.ടി.ഒ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എം.വി.ഐ. ഇബ്രാഹിം കുട്ടി, എം.പി. സുധീര്‍ , പി.കെ. മുഹമ്മദ് ഷഫീഖ് എന്നിവര്‍ നേതൃത്വംനല്‍കി.
No comments :
Post a Comment