പൊന്നാനി ആര്‍ടി ഓഫിസിന് കീഴില്‍ പിഴ ഇനത്തില്‍ ലഭിച്ചത് അരക്കോടി രൂപ. കഴിഞ്ഞ ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ തുകയാണിത്. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ ലഭിച്ച പിഴ 22,3300 രൂപയാണ്. പിഴ ഇനത്തില്‍ ഓഫിസില്‍ ലഭിച്ചത് 28,6700 രൂപയാണ്.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരം പരിശോധന കര്‍ശനമാക്കിയതോടെ, കഴിഞ്ഞ നാലുമാസത്തിനിടെ ലഭിച്ചത് 11,2400 രൂപയാണ്. ഹെല്‍മറ്റ് പരിശോധനയിലൂടെ ലഭിച്ചത് 11 ലക്ഷമാണ്. നിലവില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപയും ലൈസന്‍സില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് പിഴ. കനത്ത പിഴ ഈടാക്കിയാലും നിയമലംഘനം ആവര്‍ത്തിക്കുകയാണെന്ന് പൊന്നാനി എംവിഐ ടി.എം. ഇബ്രാഹിംകുട്ടി പറയുന്നു.
No comments :
Post a Comment