Jan 4, 2014

പൊന്നാനിയില്‍ വിദ്യാഭ്യാസ പദ്ധതിക്ക് 2.5 കോടിയുടെ ഭരണാനുമതി

നഗരസഭയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 2.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ന്യൂനപക്ഷമേഖലയിലെ സമഗ്രവികസനം ലക്ഷ്യമാക്കി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് എംഎസ്ഡിപി പദ്ധതിയിലുള്‍പ്പെടുത്തി തുക അനുവദിച്ചിരുന്നത്. നഗരസഭയില്‍ ആരോഗ്യ-വിദ്യാഭ്യാസമേഖലയുടെ വികസനത്തിനായി 10 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ സമര്‍പ്പിച്ചിരുന്നത്. അതില്‍ തൃക്കാവ് ഗവ. ഹൈസ്കൂളില്‍ പുതിയ കെട്ടിടം പണിയുന്നതിനും കടവനാട് ഫിഷറീസ് സ്കൂളിലെ നിലവിലെ കെട്ടിടത്തിന് മുകളില്‍ ഒരുനിലകൂടി നിര്‍മിക്കുന്നതുമാണ് വിദ്യാഭ്യാസമേഖലയിലെ വികസന ആവശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

5.5 കോടി രൂപ പൊന്നാനി താലൂക്കാശുപത്രി വികസനത്തിനും നീക്കിവച്ചിരുന്നു. പദ്ധതികളുടെ വിശദവിവരങ്ങള്‍ ജില്ലാതല മോണിറ്ററിങ് കമ്മറ്റിക്കാണ് കൈമാറിയത്. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അവലോകന യോഗങ്ങളും നടന്നു. അതിനുശേഷമാണ് വിദ്യാഭ്യാസമേഖലയില്‍ 2.5 കോടി രൂപയുടെ വികസനത്തിന് ഭരണാനുമതി ലഭിച്ചത്. നഗരസഭയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ പലതും വാടകക്കെട്ടിടത്തിലായതിനാല്‍ അത്തരം സ്കൂളുകളില്‍ വികസന പദ്ധതികള്‍ക്ക് തുക ലഭ്യമാകാത്ത അവസ്ഥയുണ്ട്. 

No comments :