പച്ചക്കറി വിലവര്‍ധനയ്ക്കിടയില്‍ ആശ്വാസമായി വഴിയോര കച്ചവടങ്ങള്‍. ജില്ലയുടെ തീരപ്രദേശത്ത് വില്‍പ്പനയ്ക്കെത്തുന്ന പച്ചക്കറികള്‍ ചുരുങ്ങിയ വിലയ്ക്കാണ് വിറ്റഴിക്കുന്നത്. കൈപ്പ, പയര്‍, വഴുതന, കാബേജ്, മത്തങ്ങ തുടങ്ങിയവ കിലോയ്ക്ക് 20 രൂപയും വെണ്ട, ചേന തുടങ്ങിയവയ്ക്ക് 25 രൂപയുമാണ് ഇൌടാക്കുന്നത്. കേട്ടാല്‍ ഞെട്ടുന്ന വിലയാണ് ഇഞ്ചിക്ക്. കിലോയ്ക്ക് 80 രൂപയാണ് വില. എന്നാല്‍ തക്കാളി കിലോയ്ക്ക് 10 രൂപയും. കിഴങ്ങുവര്‍ഗങ്ങള്‍ക്കും ഏതാണ്ട് ഇതേ വിലനിലവാരമാണ്. നാടന്‍ മാങ്ങയ്ക്കാണ് വിലക്കയറ്റം- 80 മുതല്‍ 100 വരെയാണ് ഇൌടാക്കുന്നത്. വഴിയോരങ്ങളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. സാമ്പാറിനുള്ള പച്ചക്കറിക്കിറ്റുകളും വില്‍പ്പനയ്ക്കുണ്ട്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment