Jan 21, 2014

പൊന്നുഷസ്സിലേക്ക് പൊന്നാനി....

ഇ. ശ്രീധരനും ഡിഎംആര്‍സിയും മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന സമഗ്ര ശുദ്ധജല പദ്ധതിയുടെ ഉപഭോക്തൃവിഹിതം കണ്ടെത്തുന്നതിനായി പ്രത്യേക സമിതി രൂപവല്‍ക്കരിച്ചു. നഗരസഭാധ്യക്ഷയും സെക്രട്ടറിയും സ്ഥിരസമിതി അംഗങ്ങളും ഉള്‍പ്പെടുന്ന 12 അംഗ സമിതിയാണ് രൂപവല്‍ക്കരിച്ചിരിക്കുന്നത്.

അടുത്ത ദിവസംതന്നെ ഇതുസംബന്ധിച്ച യോഗങ്ങള്‍ ചേരും. ഫണ്ട് ശേഖരണത്തിനായി നഗരസഭ തുടങ്ങിയ ബാങ്ക് അക്കൌണ്ടില്‍ ഇ. ശ്രീധരന്‍ വാഗ്ദാനംചെയ്ത രണ്ടുലക്ഷം രൂപയും നഗരസഭാ സെക്രട്ടറി വാഗ്ദാനംചെയ്ത 10,000 രൂപയും വന്നു കഴിഞ്ഞു. പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ വികസന ആസ്തി ഫണ്ടില്‍നിന്നു നല്‍കാമെന്ന് ഉറപ്പുനല്‍കിയ രണ്ടു കോടി രൂപ ലഭ്യമാക്കുന്നതിനായി അടുത്തദിവസം നഗരസഭ എംഎല്‍എയ്ക്ക് കത്ത് നല്‍കും.

ഒട്ടും വൈകാതെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് നഗരസഭയുടെ ശ്രമം. തുക സമാഹരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അടുത്ത ദിവസംതന്നെ വിപുലമായ യോഗം ചേരുമെന്നാണ് അറിയുന്നത്. 66.2 കോടി രൂപയുടെ ശുദ്ധജല പദ്ധതി നടപ്പാക്കുന്നതിന് 6.62 കോടി രൂപയാണ് നഗരസഭ ഉപഭോക്തൃവിഹിതമായി കണ്ടെത്തേണ്ടത്.

No comments :