വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ചമ്രവട്ടത്ത് വീണ്ടും ജലസമൃദ്ധി. ചോര്‍ച്ചയടച്ച റഗുലേറ്ററില്‍ ജലസംഭരണം പഴയ നിലയിലെത്തി. രണ്ടാഴ്ച മുന്‍പാണ് മുഴുവന്‍ ഷട്ടറുകളും താഴ്ത്തി ചമ്രവട്ടത്ത് ജലം കെട്ടിനിര്‍ത്താന്‍ തുടങ്ങിയത്. ഇന്നലെ വൈകിട്ട് ജലനിരപ്പ് പരിശോധിച്ചപ്പോള്‍ 3.3 മീറ്റര്‍ ഉയരമാണ് രേഖപ്പെടുത്തിയത്. ചോര്‍ച്ചയുണ്ടാകുന്നതിന് തൊട്ടുമുന്‍പത്തെ ജലനിരപ്പും അതേതോതിലായിരുന്നു.
നാല് മീറ്റര്‍ ഉയരത്തില്‍വരെ പുഴയില്‍ ജലം കെട്ടിനിര്‍ത്താമെങ്കിലും സമീപത്തെ വീടുകളില്‍ വെള്ളം കയറുമെന്ന ആശങ്കയുള്ളതിനാലാണ് ജലനിരപ്പ് മൂന്നര മീറ്ററില്‍ തുടരുന്നത്. ചമ്രവട്ടം കേന്ദ്രീകരിച്ചുള്ള മുഴുവന്‍ ശുദ്ധജല പദ്ധതികളിലും ആവശ്യത്തിന് ജലം ലഭിച്ചുതുടങ്ങി. കഴിഞ്ഞമാസം പുഴമധ്യത്തില്‍ 42 മുതല്‍ 52 വരെയുള്ള പിയര്‍ഗ്യാപ്പുകളിലാണ് വ്യാപകമായ ചോര്‍ച്ചയുണ്ടായത്.
അതേത്തുടര്‍ന്ന് മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി ചോര്‍ച്ച പൂര്‍ണമായി അടച്ചശേഷമാണ് വീണ്ടും ഷട്ടറുകള്‍ താഴ്ത്തി സംഭരണം തുടങ്ങിയത്. ഷട്ടറുകള്‍ താഴ്ത്തിയശേഷമുള്ള ആദ്യദിവസങ്ങളില്‍ ചില പിയര്‍ ഗ്യാപ്പുകളില്‍ ചോര്‍ച്ചയുണ്ടായെങ്കിലും മണല്‍ പമ്പ് ചെയ്ത് ചോര്‍ച്ചയടച്ചു. പരമാവധി ജലം സംഭരിച്ചുനിര്‍ത്തിയിട്ടും തകരാറുകളൊന്നും സംഭവിച്ചിട്ടില്ല. റഗുലേറ്ററില്‍ അടിയന്തരമായി നടത്തേണ്ട നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇന്നലെ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
നിര്‍മാണം എത്രയും വേഗം നടത്താന്‍ തീരുമാനം
ചമ്രവട്ടത്ത് സുരക്ഷിതമായ ജലസംഭരണത്തിന് ആവശ്യമായ നിര്‍മാണം എത്രയും വേഗം നടത്താന്‍ തീരുമാനം. ഇൌ ആഴ്ച ചേരുന്ന ടെക്നിക്കല്‍ കമ്മിറ്റി യോഗത്തില്‍ അതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും. ഒരുമാസത്തിനകം നിര്‍മാണം തുടങ്ങുമെന്നും സൂചനയുണ്ട്.

No comments :
Post a Comment