ഡയാലിസിസ് സെന്റര്‍ അടുത്ത മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. നടത്തിപ്പിനായി വിപുലമായ ഫണ്ട് ശേഖരണം ആരംഭിക്കാന്‍ തീരുമാനിച്ചു.
ആദ്യഘട്ടത്തില്‍ ഒരുകോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരുലക്ഷം രൂപ സംഭാവന ചെയ്ത് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി സര്‍വകക്ഷിയോഗത്തില്‍വച്ചുതന്നെ സമാഹരണത്തിന് തുടക്കമിട്ടു. 15 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാവുന്ന ഡയാലിസിസ് സെന്ററിന്റെ ഒരു ദിവസത്തെ ചെലവ് മുപ്പതിനായിരം രൂപയോളം വരും. ഇത്രയും തുക കണ്ടെത്തുന്നതിനാണ് എംപിയുടെ നേതൃത്വത്തില്‍ വിപുലമായ യോഗം വിളിച്ചുചേര്‍ത്തത്. അടുത്ത മാസം ഏഴിന് സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് തുക സമാഹരണം നടക്കും.
എട്ട്, ഒന്‍പത് തീയതികളില്‍ കച്ചവടസ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് ഫണ്ട് ശേഖരിക്കും. വിവിധ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട് അഞ്ച് ദിവസത്തേക്കുള്ള സെന്ററിന്റെ പ്രവര്‍ത്തന ചെലവ് കണ്ടെത്താമെന്ന് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ടി. അലിയും മുന്‍ കൌണ്‍സിലര്‍ കെ. അബൂബക്കറും ഉറപ്പുനല്‍കി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാസങ്ങള്‍ക്കു മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ സെന്റര്‍ ഇതുവരെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നത്. സര്‍വകക്ഷിയോഗത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിക്കു പുറമേ നഗരസഭാധ്യക്ഷ പി. ബീവി, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറയ്ക്കല്‍, അബ്ദുല്‍ ലത്തീഫ്, എട്ടുകണ്ടത്തില്‍ ചന്ദ്രിക, കെ.ആര്‍. റസാഖ്, സി.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു

No comments :
Post a Comment