Jan 9, 2014

പൂവാലന്മാര്‍ സൂക്ഷിക്കുക!

 പൂവാലന്മാരെ കുടുക്കാന്‍ പൊലീസ് രംഗത്തിറങ്ങി. ജംക്ഷനിലെ തൃശൂര്‍ റോഡിലാണ് പൂവാലശല്യം രൂക്ഷമായത്. ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥിനികളെയും മറ്റും ശല്യംചെയ്യുന്നതായാണ് പരാതി. 

ഇന്നലെ വൈകിട്ടും ഇത് തുടര്‍ന്നതോടെ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചങ്ങരംകുളം എസ്ഐ വി. ശിവദാസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കൂട്ടംകൂടി നിന്ന യുവാക്കളെ പിടികൂടി താക്കീതുനല്‍കി വിട്ടയച്ചു. സ്കൂള്‍ സമയങ്ങളിലും മറ്റും വിദ്യാര്‍ഥിനികളെ ശല്യംചെയ്യുന്നതും മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നതും പതിവായിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ മഫ്തി പൊലീസിനെ നിയോഗിച്ച് പ്രശ്നത്തിനു പരിഹാരം കാണാനുള്ള നീക്കത്തിലാണ് പൊലീസ്.

No comments :