Feb 15, 2014

അസൗകര്യങ്ങളുടെ വലയില്‍ കുരുങ്ങി പൊന്നാനി തുറമുഖം

ഒരു നാടിന്റെ ചിരകാല സ്വപ്നമെന്ന നിലയില്‍ പണി കഴിപ്പിച്ചതാണ് പൊന്നാനി ഹാര്‍ബര്‍. മുന്‍മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ മുതല്‍ നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഹാര്‍ബര്‍ യാഥാര്‍ഥ്യമായത്.
നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും മുപ്പത്തിയഞ്ച് കോടിയോളം രൂപയാണ് ചെലവായത്. മൂന്നുവര്‍ഷം മുമ്പ് നാടിന് സമര്‍പ്പിച്ച തുറമുഖം നാശത്തിലേക്കാണ്.
എല്ലാവിധ സൗകര്യങ്ങളോടെ അതിവിശാലമായി നിര്‍മിച്ച മീന്‍പിടിത്ത തുറമുഖത്തെ കൈയൊഴിയാന്‍ ബോട്ട് ഉടമകളെയും മത്സ്യത്തൊഴിലാളികളെയും പ്രേരിപ്പിക്കുന്നതെന്താണെന്ന് കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെടുകയാണ്.
നിര്‍മാണത്തിലെ അശാസ്ത്രീയതയും അസൗകര്യങ്ങളുമാണ് പുതിയ തുറമുഖത്തിലേക്ക് ബോട്ടുകള്‍ അടുപ്പിക്കുന്നതില്‍നിന്ന് മത്സ്യത്തൊഴിലാളികളെ പിന്തിരിപ്പിക്കുന്നത്. അസൗകര്യങ്ങള്‍ പരിഹരിച്ചെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നാണ് മിന്‍പിടിത്ത തൊഴിലാളികളുടെ വാദം.
അഴിമുഖത്തെ ജങ്കാര്‍ റോഡിന് കിഴക്ക്, വൃത്തിഹീനവും അസൗകര്യങ്ങള്‍ നിറഞ്ഞതുമായ സാഹചര്യങ്ങളിലാണ് മത്സ്യ ഇറക്കുമതിയും ബോട്ടുകളുടെ നങ്കൂരമിടലും നടക്കുന്നത്.

No comments :