മീന്‍പിടിത്ത തുറമുഖ നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന് മീന്‍പിടിത്ത
തൊഴിലാളികള്‍ ഉള്‍പ്പെടെ പരാതിപ്പെടുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി
മൂന്നുവര്‍ഷമാകുമ്പോള്‍ തന്നെ നേരിട്ട തകര്‍ച്ചയും ഇതിനിടെ നടത്തിയ
അറ്റകുറ്റപ്പണികളും നിര്‍മാണത്തില്‍ അശാസ്ത്രീയുണ്ടെന്നആക്ഷേപത്തെ
ബലപ്പെടുത്തുന്നതാണ്. തുറമുഖത്തിന്റെ അടിത്തറ ബണ്ട് രണ്ടിലേറെ തവണ
തകര്‍ന്നു.
ഗേറ്റ്ഹൗസിന് മുകളിലെ മേല്‍ക്കൂര തകര്‍ന്നു. ലേലപ്പുര ചോര്‍ന്നുതുടങ്ങി. വാര്‍ഫില്‍ ബോട്ടുകള്‍ പിടിച്ചുകെട്ടാനുള്ള കാലുകള്‍ ദ്രവിച്ചുതുടങ്ങി.
പൂര്‍ണമായും സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന വാണിജ്യതുറമുഖത്തിന് പൊന്നാനി കടപ്പുറം വഴിമാറുന്നതോടെ മീന്‍പിടിത്ത മേഖലയ്ക്ക് പൊന്നാനി തുറമുഖത്തെ ആശ്രയിക്കേണ്ടിവരും. മീന്‍പിടിത്ത മേഖലയില്‍ ജോലിചെയ്യുന്നവരെ വിശ്വാസത്തിലെടുത്തും അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചും സാധ്യമാക്കിയുള്ള നടപടികളാണ് അനിവാര്യം. ഇതിനായി പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ശ്രമങ്ങള്‍ തുടരുകയാണ്. വികസനപദ്ധതി പ്രഖ്യാപിച്ച് പണിത് തീര്‍ക്കുന്നതിലല്ല അതിനെ ഉപയോഗപ്രദമാക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന പാഠമാണ് പൊന്നാനി മീന്‍പിടിത്ത തുറമുഖം നല്‍കുന്നത്.

No comments :
Post a Comment