Feb 5, 2014

ഫണ്ട് സമാഹരണത്തിനായി നഗരസഭ യോഗം ചേരും

ഡിഎംആര്‍സിയുടെ പിന്തുണയോടെ സമഗ്ര ശുദ്ധജല പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏജന്‍സിയായ കെഎസ്യുഡിപിയുമായി നഗരസഭ കരാര്‍ ഒപ്പുവച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് നഗരസഭാധ്യക്ഷ പി. ബീവി, സെക്രട്ടറി ഓച്ചിറ ജി. മുരളി എന്നിവര്‍ ചേര്‍ന്ന് കരാറില്‍ ഒപ്പുവച്ചത്.

66.2 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് യുഐഡിഎസ്എസ്എംടിയുടെ അനുമതി ലഭിച്ചിരുന്നത്. പദ്ധതിയുടെ 80 ശതമാനം തുക കേന്ദ്ര വിഹിതവും ബാക്കി വരുന്ന 20 ശതമാനം നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതമാണ്. ജില്ലാ ജല അതോറിറ്റി പ്ളാനിങ് വകുപ്പ് തയാറാക്കിയ സമഗ്ര പദ്ധതി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പരിശോധിച്ചശേഷമാണ് ഡിഎംആര്‍സിയുടെ പിന്തണയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയത്.

നഗരസഭ കണ്ടെത്തേണ്ട ഉപഭോക്തൃ വിഹിതം വിവിധ കേന്ദ്രങ്ങളില്‍നിന്നായി ശേഖരിച്ചുവരികയാണ്. ഫണ്ട് സമാഹരണത്തിനായി അടുത്ത ദിവസങ്ങളില്‍ യോഗം ചേരുമെന്ന് നഗരസഭ അറിയിച്ചു. നിലവില്‍ എംഎല്‍എ ഫണ്ട് ഉള്‍പ്പെടെ രണ്ടരക്കോടി രൂപയോളം വാഗ്ദാനമുണ്ടെങ്കിലും കാല്‍ഭാഗം തുകപോലും അക്കൌണ്ടിലെത്തിയിട്ടില്ല. പൊന്നാനിയില്‍ കടലോരമേഖലയിലും നഗരപ്രദേശങ്ങളിലുമായി രണ്ട് ജല ടാങ്കുകള്‍ ഉപയോഗപ്പെടുത്തിയും നരിപറമ്പില്‍ പുതിയ ശുദ്ധീകരണശാല നിര്‍മിച്ചുമാണ് സമഗ്ര പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.

No comments :