ബിയ്യം വിനോദസഞ്ചാര കേന്ദ്ര നിര്‍മാണത്തിന്റെ ഭാഗമായി 80 വര്‍ഷം മുമ്പ്
ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ്
പൊളിച്ചുനീക്കിത്തുടങ്ങി. റഗുലേറ്ററിന്റെ ഷട്ടറുകള്‍, ഉപകരണങ്ങള്‍, നടപ്പാതയോടുചേര്‍ന്ന കൈവരികള്‍
എന്നിവയാണ് പൊളിച്ചുനീക്കുന്നത്. പഴയ റഗുലേറ്റര്‍ പാലമായി നിലനിര്‍ത്തും.
പഴയ ഷട്ടറുകള്‍ ദ്രവിച്ച് തുറക്കാന്‍ പറ്റാത്ത അവസ്ഥയായതോടെ ആറുവര്‍ഷം മുമ്പ് ഇവിടെ ബിയ്യം കായലില്‍ ജലനിരപ്പ് ഉയരുകയും നിരവധി വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഷട്ടറുകളില്‍ പകുതിയിലേറെയും അന്ന് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. ബാക്കിയുള്ള ഷട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇപ്പോള്‍ നീക്കുന്നത്.
കടലില്‍നിന്ന് കോള്‍കൃഷി നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ വേണ്ടിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചത്. ഇത് തകര്‍ന്നതിനെ തുടര്‍ന്ന് പുതിയ പാലവും റഗുലേറ്ററും നിര്‍മിച്ചിരുന്നു.
ബിയ്യം കായലും പഴയ റഗുലേറ്റര്‍ കം ബ്രിഡ്ജും പുതിയ റഗുലേറ്റര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് 26 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ബിയ്യം വിനോദസഞ്ചാര പദ്ധതികള്‍ ഒരുക്കുന്നത്.
2.57 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

No comments :
Post a Comment