Feb 5, 2014

പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ ബസ് പിടികൂടി

പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. പുതുപൊന്നാനിയില്‍നിന്ന് എടപ്പാള്‍ വഴി തിരൂരിലേക്ക് സര്‍വീസ് നടത്തുന്ന പട്ടുറുമാല്‍ ബസ്സാണ് എ.എം.വി.ഐമാരായ മുഹമ്മദ്‌ഷെഫീഖ്, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ബസ് ജോയന്റ് ആര്‍.ടി.ഒ കസ്റ്റഡിയിലെടുത്തു. മലപ്പുറം ആര്‍.ടി.ഒ ക്ക് റിപ്പോര്‍ട്ട് കൈമാറി. ബസ്സിലെ കണ്ടക്ടര്‍ക്ക് ലൈസന്‍സില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. പൊന്നാനി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് പിടികൂടിയത്.

No comments :