ചമ്രവട്ടം ജംക്ഷനില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത സ്തംഭനം. നിയന്ത്രിക്കാന്‍ ട്രാഫിക് സംവിധാനങ്ങളും പൊലീസുമില്ല. പലപ്പോഴും ഗതാഗതക്കുരുക്കൊഴിവാക്കാന്‍ റോഡിലിറങ്ങി വാഹനങ്ങള്‍ നിയന്ത്രിക്കുന്നത് ഓട്ടോ ഡ്രൈവര്‍മാരും സമീപത്തെ കച്ചവടക്കാരും.
ചമ്രവട്ടം ജംക്ഷനില്‍ പ്രഖ്യാപിച്ചിരുന്ന ട്രാഫിക് ക്രമീകരണങ്ങളും ജംക്ഷന്‍ വികസന പദ്ധതികളും നീണ്ടുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ജംക്ഷന്‍ ദുരിതവലയമാവുകയാണ്. രണ്ടു ബസ് സ്റ്റോപ്പുകള്‍ നിര്‍മിച്ചതാണ് ഏക ആശ്വാസം. ജംക്ഷന്‍ വഴി ദിവസേന 25,000ല്‍ അധികം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ഉച്ചയ്ക്കു ശേഷമാണ് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നത്.
രാത്രി പത്തു മണിവരെ ഇൌ ഭാഗത്ത് വാഹനത്തിരക്ക് നിയന്ത്രണാധീതമായിരിക്കുകയാണ്. ജംക്ഷനില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനു പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല. വഴിയോര കച്ചവടങ്ങളും അനധികൃത പാര്‍ക്കിങ്ങും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ദേശീയപാതയോരത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മല്‍സ്യമാര്‍ക്കറ്റ് മാറ്റിസ്ഥാപിക്കാനും ഇതുവരെ സാധിച്ചിട്ടില്ല.
No comments :
Post a Comment