ചിലപ്പോള്‍ മഞ്ഞ നിറത്തിലുള്ള വെള്ളം... മറ്റ് ചിലപ്പോള്‍ പച്ച നിറത്തിലുള്ള വെള്ളം... ഇതൊന്നുമല്ലെങ്കില്‍ പുഴമീനും പായലുമുള്ള വെള്ളം..- ജലഅതോറിറ്റിയിലെ ശുദ്ധജലപൈപ്പില്‍നിന്നു ലഭിക്കുന്ന വെള്ളത്തിന്റെ പ്രത്യേകതകള്‍ പറഞ്ഞാല്‍ തീരില്ല. പൈപ്പില്‍നിന്നു ശുദ്ധജലം ലഭിക്കുന്നുവെന്നു കേള്‍ക്കുന്നതാണ് ഇപ്പോള്‍ കൌതുകം. തീരമേഖലയിലെല്ലാം കലക്കവെള്ളത്തിന്റെ കാലമാണ്. പേരിനുപോലും ശുദ്ധീകരണം നടക്കാതെയാണു പുഴയില്‍നിന്നു ജലം പമ്പ് ചെയ്തു വിതരണം ചെയ്യുന്നത്. വേനല്‍ കനത്തതോടെ നഗരസഭയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്.
നരിപ്പറമ്പില്‍ ജലശുദ്ധീകരണ ശാല സ്ഥാപിക്കുമെന്ന വാഗ്ദാനങ്ങള്‍ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. പൊന്നാനിയില്‍ കടലോരമേഖല പൂര്‍ണമായും കടവനാട്, ബിയ്യം, ഇൌശ്വരമംഗലം തുടങ്ങിയ ഭാഗങ്ങളിലുമെല്ലാം ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പുകളെ മാത്രമാണ് ആശ്രയിക്കുന്നത്. ഇൌ ഭാഗങ്ങളില്‍ പലയിടത്തും പേരിനുപോലും കിണറുകളില്ല. പമ്പ് ഹൌസുകളില്‍നിന്നു പരമാവധി ശുദ്ധീകരിച്ചാണു ജലവിതരണം നടക്കുന്നതെന്നും കലക്ക വെള്ളം ലഭിക്കുന്ന പ്രശ്നം ഏറെക്കുറെ പരിഹരിച്ചിട്ടുണ്ടെന്നും ജല അതോറിറ്റി അധികൃതര്‍ പറയുന്നുണ്ടെങ്കിലും കലക്കവെള്ളം ലഭിക്കുന്നതു തുടരുകയാണ്. കഴിഞ്ഞ മാസം ചാണ റോഡ് ഭാഗത്തെ ഒരു പൊതുടാപ്പില്‍നിന്നു ജീവനുള്ള പുഴമല്‍സ്യത്തെയാണു നാട്ടുകാര്‍ക്കു കിട്ടിയത്.
No comments :
Post a Comment