Apr 14, 2015

ബിയ്യം ബ്രിഡ്ജ് ടൂറിസംപദ്ധതി നടപ്പാതനിര്‍മാണം പൂര്‍ത്തിയായി

ബിയ്യംബ്രിഡ്ജ് ടൂറിസംപദ്ധതി നടപ്പാതനിര്‍മാണം പൂര്‍ത്തിയായി. 2.5 കോടിരൂപ ചെലവിലാണ് ബിയ്യംടൂറിസംപദ്ധതി ആവിഷ്‌കരിക്കുന്നത്. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയുടെ അഭ്യാര്‍ഥന മാനിച്ച് സര്‍ക്കാറാണ് പദ്ധതിക്ക് തുക അനുവദിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പഴയ ബിയ്യം റഗുലേറ്ററിന്റെ പാലം പുതുക്കിപ്പണിത് അലങ്കാരവിളക്കുകളോടെയുള്ള നടപ്പാതയാണ് നിര്‍മിക്കുന്നത്. കായലിന്റെ പ്രകൃതിഭംഗി ആസ്വദിക്കാവുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ബോട്ടുജെട്ടി, റസ്റ്റോറന്റ്, പോഡിയം, ലാന്റ്‌സ്‌കേപ്പ്, കുട്ടികളുടെ പൂന്തോട്ടം എന്നിവ ഇവിടെ ഒരുക്കുന്നുണ്ട്.

No comments :