May 30, 2012

ട്രാഫിക് ക്രമീകരണം; നടപടികള്‍ തുടങ്ങി

നഗരത്തിലെ ഗതാഗതതടസ്സം ഒഴിവാക്കുന്നതിന് ട്രാഫിക് ക്രമീകരണ സമിതിയുടെ തീരുമാനപ്രകാരമുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍, കമാനങ്ങള്‍, ബാനറുകള്‍ എന്നിവ പൊതുമരാമത്ത്-ദേശീയപാത അധികൃതര്‍ നീക്കംചെയ്യും. റോഡിലേക്ക് ഇറക്കിനിര്‍മിച്ച ഭാഗങ്ങള്‍, അലക്ഷ്യമായി കൂട്ടിയിട്ട കെട്ടിടാവശിഷ്ടങ്ങള്‍ എന്നിവ നീക്കംചെയ്യണം. ഗതാഗതതടസ്സമുണ്ടാക്കുന്ന വൈദ്യുതി-ടെലിഫോണ്‍ കാലുകള്‍ ഉടന്‍ നീക്കംചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

No comments :