May 31, 2012

ചമ്രവട്ടം പാലത്തിനായി പ്രത്യേക പദ്ധതി

ചമ്രവട്ടം പാലത്തില്‍നിന്നുള്ള റോഡ് മാര്‍ഗത്തെ തിരൂര്‍, പൊന്നാനി എന്നിങ്ങനെ രണ്ടു ഭാഗമായി തിരിച്ച് ആവിഷ്കരിച്ച പ്രത്യേക പദ്ധതി ഈ പാതയുടെ മുഖച്ഛായ മാറ്റുമെന്നു പ്രതീക്ഷ. 17നു പൊന്നാനി നരിപ്പറമ്പില്‍ പാലം ഉദ്ഘാടനവേദിയില്‍, ജനവികാരവും ജനപ്രതിനിധികളുടെ ആവശ്യവും കണക്കിലെടുത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പ്രകാരമാണ് ഇന്നലെ തിരുവനന്തപുരത്ത് അടിയന്തര ഉന്നതതല യോഗം ചേര്‍ന്നത്.

ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുക. 38 കിലോമീറ്റര്‍ ദൂരലാഭവും 45 മിനിറ്റ് സമയലാഭവും നല്‍കുന്ന പാലത്തിലൂടെ ചെറുകിട വാഹനങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പ്രതിദിനം 20,000 വാഹനങ്ങള്‍ കടന്നുപോകുന്നതായും യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പദ്ധതി ഒറ്റനോട്ടത്തില്‍
. ആകെ തുക - 44.25 കോടി രൂപ
. തിരൂര്‍ ഭാഗം - 21 കോടി രൂപ
. പൊന്നാനി ഭാഗം - 23.5 കോടി രൂപ
. കുറ്റിപ്പുറം-തവനൂര്‍-പുതുപൊന്നാനി ദേശീയപാത റീടാറിങ് - 5 കോടി
. തിരൂര്‍-ചമ്രവട്ടം റോഡ് വീതികൂട്ടി റബറൈസ് ചെയ്യുന്നതിന് - ഏഴര കോടി
. ചമ്രവട്ടം പാലം അപ്രോച്ച് റോഡ്, പെരുന്തല്ലൂര്‍ , ആലിങ്ങല്‍ , ആലത്തിയൂര്‍ , ബിപി അങ്ങാടി ജാറം, ബൈപാസ്, പൂങ്ങോട്ടുകുളം ജംക്ഷനുകള്‍ വീതികൂട്ടി നവീകരിക്കുന്നതിന് - (ജംക്ഷന്‍ ഒന്നിന് 25 ലക്ഷം രൂപ വീതം) 1.75 കോടി രൂപ
. ഈ ജംക്ഷനുകളില്‍
ബസ് ബേയോടുകൂടിയ വിശ്രമകേന്ദ്രം നിര്‍മിക്കുന്നതിന് -70 ലക്ഷം
. തിരൂര്‍ -കടലുണ്ടി റോഡ് റബറൈസ് ചെയ്തു വീതികൂട്ടുന്നതിന് - എട്ടു കോടി
. പൂക്കയില്‍ , വട്ടത്താണി, താനൂര്‍ ടൌണ്‍ , തെയ്യാല റോഡ്, ചിറമംഗലം, പരപ്പനങ്ങാടി, വള്ളിക്കുന്ന്, ആനങ്ങാടി  ജംക്ഷനുകള്‍ വീതികൂട്ടുന്നതിന്- രണ്ടു കോടി
. ഈ ജംക്ഷനുകളില്‍ ബസ് ബേയോടുകൂടിയ വിശ്രമകേന്ദ്രം നിര്‍മിക്കുന്നതിന് - 80 ലക്ഷം
. തിരൂര്‍ മുതല്‍ കടലുണ്ടി വരെ  ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതിന് - 25 ലക്ഷം
. നരിപ്പറമ്പ്-ചമ്രവട്ടം ജംക്ഷന്‍ വരെ നാലര കിലോമീറ്റര്‍ റോഡ് വീതികൂട്ടി റബറൈസ് ചെയ്യുന്നതിന് - 13 കോടി
. പള്ളപ്രം-പൊന്നാനി ഒരു കിലോമീറ്റര്‍ റോഡ് വീതികൂട്ടി റബറൈസ് ചെയ്യുന്നതിന് - 80 ലക്ഷം
. നരിപ്പറമ്പ്-പോത്തന്നൂര്‍-എടപ്പാള്‍ അങ്ങാടി 7.3 കിലോമീറ്റര്‍ റോഡ് വീതികൂട്ടുന്നതിന് - മൂന്നര കോടി
.നരിപ്പറമ്പ്, ചമ്രവട്ടം ജംക്ഷന്‍, പള്ളപ്രം, പെരുമ്പറമ്പ്, എടപ്പാള്‍ ജംക്ഷനുകള്‍ വീതികൂട്ടി നവീകരിക്കാന്‍ - 85 ലക്ഷം
. ചമ്രവട്ടം മുതല്‍ പുതുപൊന്നാനി വരെ വിവിധ ഭാഗങ്ങളില്‍  ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതിന് - 15 ലക്ഷം  രണ്ടാംഘട്ടം
. നിര്‍ദിഷ്ട തീരദേശ പാത രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിനായി സമര്‍പ്പിക്കും.
. ചമ്രവട്ടം കടവ് മുതല്‍ ചമ്രവട്ടം പാലത്തിലേക്ക് കര്‍മ റോഡ് ബന്ധിപ്പിക്കുന്നതിന് 2.5 കോടി രൂപയുടെയും കര്‍മ റോഡ് ഫിഷിങ് ഹാര്‍ബറിലേക്ക് ബന്ധിപ്പിക്കുന്നതിന് പാലമടക്കം അഞ്ചു കോടി രൂപയുടെയും പദ്ധതികള്‍.
. ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി കനോലി കനാലിനു കുറുകെ പാലം നിര്‍മിക്കുന്നതിനും അനുബന്ധ പ്രവൃത്തികള്‍ക്കും 15 കോടി രൂപയുടെ പദ്ധതി  

No comments :