May 26, 2015

കാനയ്ക്കടിയിലെ പൈപ്പുപൊട്ടി; പൊന്നാനിക്കാര്‍ കുടിക്കുന്നത് മലിനജലം

കാനയ്ക്കടിയിലെ പൈപ്പുപൊട്ടി മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊന്നാനിക്കാര്‍ ഉപയോഗിക്കുന്നത് ജല അതോറിറ്റിയുടെ മാലിന്യംകലര്‍ന്നവെള്ളം.പൊന്നാനി-തവനൂര്‍ ദേശീയപാതയില്‍ ഈശ്വരമംഗലം ശ്മശാനം റോഡിനുസമീപം കലുങ്കിനോട് ചേര്‍ന്നുള്ള കാനക്കടിയിലെ ശുദ്ധജലപൈപ്പാണ് പൊട്ടിയത്. ഭാരതപ്പുഴയിലെ നരിപ്പറമ്പ് പമ്പ്ഹൗസില്‍നിന്ന് ശുദ്ധജലം കൊണ്ടുവരുന്ന ഭൂമിക്കടിയിലെ കൂറ്റന്‍ പൈപ്പാണിത്.
പമ്പ്ഹൗസില്‍നിന്ന് കുടിവെള്ളത്തിനായി ശുദ്ധജലം വിതരണംചെയ്യുന്നത് ഈ പൈപ്പുവഴിയാണ്. ചമ്രവട്ടം ജങ്ഷനിലെ ജലസംഭരണിയില്‍ വെള്ളം എത്തിച്ചശേഷമാണ് പൊന്നാനി നഗരസഭ, മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. പൈപ്പുപൊട്ടിയ ഭാഗത്ത് കാനയിലെ അഴുക്കുവെള്ളംകയറി. ഈ വെള്ളംതന്നെയാണ് ഇപ്പോഴും വിതരണംചെയ്യുന്നതും.

No comments :