Aug 20, 2018

ഷട്ടറിൽ മരങ്ങൾ കുടുങ്ങി; വെള്ളം ഒഴുകാൻ തടസ്സം

ബിയ്യം റഗുലേറ്ററിന്റെ ഷട്ടറിൽ മരങ്ങൾ തടസ്സമായി.

ബിയ്യം റഗുലേറ്ററിന്റെ ഷട്ടറിൽ മരങ്ങൾ കുടുങ്ങിക്കിടക്കുന്നതുമൂലം കോളിലെ അമിതജലം ഒഴുക്കിവിടുന്നതിന് തടസ്സമാകുന്നു. കോളിൽനിന്ന് പുഴയിലേക്ക് ഒഴുക്കിവിടുന്ന ബിയ്യം റഗുലേറ്ററിന്റെ രണ്ട് ഷട്ടറുകളിലാണ് ഒഴുകിയെത്തി മരങ്ങൾ ഒഴുക്കിന് വിലങ്ങുതടിയായത്.

10 ഷട്ടറുകൾ വഴി ഇറിഗേഷൻ വകുപ്പ് കോളിലെ ജലനിരപ്പ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ശക്തമായ മഴയിലെത്തിയ മരം ഷട്ടറിലെ കോൺക്രീറ്റ് കാലിൽ കുടുങ്ങുകയായിരുന്നു. നല്ല ഒഴുക്കായതിനാൽ മരം ഷട്ടറിൽനിന്നു മാറ്റാനും കഴിയുന്നില്ല.

No comments :