Sep 16, 2018

പൊന്നാനിയിൽ ചെന്നാൽ കടലിലൂടെ അരകിലോമീറ്റർ നടന്നുപോകാം!


കടൽപാത...പൊന്നാനി അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്ത്

പൊന്നാനി അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്ത് വൈറലായി. മണൽത്തുരുത്ത് കാണാൻ നൂറുകണക്കിനാളുകളാണ് ദിവസേന എത്തുന്നത്.

ഭാരതപ്പുഴയിൽനിന്ന് ഒഴുകിയെത്തിയ മണലാണ് കടലിനു കുറുകെ അടിഞ്ഞുകൂടിയിരിക്കുന്നത്. പുലിമുട്ട് ഭാഗത്തുനിന്ന് കടലിലേക്ക് അര കിലോമീറ്ററോളം നീളത്തിൽ നടന്നുപോകാവുന്ന തരത്തിലാണ് തുരുത്ത് രൂപപ്പെട്ടിരിക്കുന്നത്.

വേലിയേറ്റ സമയത്ത് മണൽതിട്ട കടലെടുക്കാൻ സാധ്യതയുള്ളതിനാൽ സന്ദർശകർ കടലിലേക്കിറങ്ങുന്നത് അപകടത്തിനിടയാക്കുമെന്ന് ഹാർബർ എൻജിനീയറിങ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

No comments :