Sep 19, 2018

അഴിമുഖത്തെ മണൽത്തിട്ട നീക്കം ചെയ്യുന്നു

പൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയുടെ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നു.

പൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയുടെ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു. വാണിജ്യ തുറമുഖ കരാറുകാരാണ് തിട്ട നീക്കം ചെയ്തത്.

പ്രളയശേഷം പുഴയിൽനിന്ന് ഒഴുകിവന്ന മണൽ അടിഞ്ഞുകൂടി അഴിമുഖത്തുനിന്ന് കടലിലേക്ക് നടക്കാവുന്ന തരത്തിലാണ് മണൽത്തിട്ട രൂപപ്പെട്ടിരുന്നത്. മണൽത്തിട്ട കാണാൻ സന്ദർശകരുടെ തിരക്കേറിയതോടെ ഇങ്ങോട്ടേക്കുള്ള പ്രവേശനം കലക്ടർ നിരോധിച്ചിരുന്നു.

No comments :