Sep 22, 2018

പ്രതിഷേധങ്ങൾക്ക് ഷട്ടർ വീണു

ഷട്ടറുകൾ മുഴുവൻ അടച്ച ബിയ്യം റഗുലേറ്റർ.

പ്രതിഷേധങ്ങൾക്കു വിരാമമിട്ട് ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ പൂർണമായും അടച്ചു. ഷട്ടർ അടച്ചതോടെ പൊന്നാനി കോളിലെ പുഞ്ചക്കൃഷിക്കുള്ള ജലം സംഭരിച്ചുവയ്ക്കാനാകും.


അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം 10 ഷട്ടറുകളും തുരുമ്പെടുത്ത് ഭാഗികമായി നശിച്ചിരുന്നു. കോളിലെ കൃഷിക്കുള്ള വെള്ളം ഷട്ടർ ഇല്ലാത്തതിനെ തുടർന്ന് കടലിലേക്ക് ഒഴുകിപ്പോകുകയും കോൾമേഖലയിൽ വരൾച്ച ഉണ്ടാകുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായിരുന്നു. കോളിൽ വെള്ളക്കെട്ട് രൂക്ഷമായാൽ മാത്രമേ ഇനി ഷട്ടർ തുറക്കൂ.

No comments :