Oct 13, 2018

ബിയ്യം റഗുലേറ്ററിൽ വീണ്ടും ചോർച്ച

ബിയ്യം റഗുലേറ്ററിലെ ചോർച്ചയെ തുടർന്ന് പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകുന്നു.

രണ്ടാഴ്ച മുൻപ് അറ്റകുറ്റപ്പണി നടത്തിയ ബിയ്യം റഗുലേറ്ററിൽ ചോർച്ച, പൊന്നാനികോൾ വരൾച്ചയിലേക്ക്. ലക്ഷങ്ങൾ മുടക്കി ഇറിഗേഷൻ വകുപ്പ് പ്രവർത്തനയോഗ്യമാക്കിയ റഗുലേറ്ററിന്റെ ഷട്ടറുകളിലാണ് ചോർച്ച ഉണ്ടായിരിക്കുന്നത്. രണ്ടു ഷട്ടറുകളുടെ അടിഭാഗത്തുനിന്നാണ് ജലം പുഴയിലേക്ക് ഒഴുകുന്നത്.

കോളിലെ കൃഷിക്കും ശുദ്ധജലത്തിനും ഉപയോഗിക്കേണ്ട ലീറ്റർ കണക്കിനു വെള്ളമാണ് പാഴാകുന്നത്. ചോർച്ച ശക്തിയായതോടെ കോളിൽ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇറിഗേഷൻ വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗം ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടങ്ങി.

No comments :