Oct 23, 2018

കുഴികളും വെള്ളക്കെട്ടും; റോഡെന്നാണു പേര്

തകർന്നടിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ട ഐശ്വര്യ തിയറ്റർ–പോത്തനൂർ റോഡ്.

ഐശ്വര്യ തിയറ്റർ–പോത്തനൂർ റോഡ് വഴി യാത്ര ചെയ്താൽ നടുവൊടിയും. വലിയ കുഴികളും വെള്ളക്കെട്ടും നിറഞ്ഞ റോഡ് യാത്രക്കാർക്ക് വൻ ദുരിതമായി. പരാതികളും പ്രതിഷേധങ്ങളുമായി ഒട്ടേറെ തവണ ബന്ധപ്പെട്ട വകുപ്പ് ഓഫിസുകളിൽ നാട്ടുകാർ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഇൗ ഭാഗത്തേക്ക് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇരുചക്രവാഹനങ്ങൾ റോഡിലെ വെള്ളക്കെട്ടിൽ വീഴുന്നത് പതിവാണ്.

No comments :